ചെണ്ടുമല്ലിക്കൃഷി വിളവെടുത്തു
Thursday 04 September 2025 12:05 AM IST
തൃശൂർ: തൃശൂർ കോർപ്പറേഷൻ കൃഷിഭവൻ ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് നടപ്പിലാക്കിയ ചെണ്ടുമല്ലിക്കൃഷി വിളവെടുത്തു. ഇറിഗേഷൻ ഓഫീസിന്റെ പരിസരത്തുള്ള 50 സെന്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചത്. ഇറിഗേഷൻ സൂപ്രണ്ടന്റ് എൻജിനീയർ പി.എസ്.കോശിയും കോർപ്പറേഷൻ കൃഷിഭവൻ ഓഫീസർ എസ്. ജയനും സംയുക്തമായി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അസി. കൃഷി ഓഫീസർ എസ്.റാഫി, കൃഷി അസിസ്റ്റന്റ് ബാലു വിജയ്, ജൂനിയർ സൂപ്രണ്ട് രഘു എന്നിവർ പങ്കെടുത്തു. ഞാറ്റുവേല ചന്തയുടെ ഭാഗമായി 4000 ചെണ്ടുമല്ലി തൈകൾ കൃഷിഭവൻ വഴി ലഭ്യമാക്കി. തൈ നടീലും പരിചരണവും ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് നടപ്പിലാക്കിയിരുന്നു.