ഇടിയഞ്ചിറ ജലോത്സവം
Thursday 04 September 2025 12:06 AM IST
പാവറട്ടി : ജില്ലാ പഞ്ചായത്തും ഇടിയഞ്ചിറ സൗഹൃദ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് ജലോത്സവം ഇടിയഞ്ചിറ കനാലിൽ 8 ന് പകൽ രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് ഉദ്ഘാടനം ചെയ്യും. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കന്റെ അദ്ധ്യക്ഷത വഹിക്കും. അഡ്വ. രഘുരാമൻ പണിക്കർ മുഖ്യാതിഥിയാവും. ജലോത്സവം പാവറട്ടി എസ്.എച്ച്.ഒ ആന്റണി ജോസഫ് നെറ്റോ ഫ്‌ളാഗ് ഓഫ് ചെയ്യും. ജലോത്സവ കമ്മിറ്റി ചെയർമാൻ കെ. എ.ബാലകൃഷ്ണൻ, കൺവീനർ അസ്ഗർ അലി തങ്ങൾ എന്നിവർ സംസാരിക്കും. സമാപന സമ്മേളനത്തിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുരളി പെരുനെല്ലി എം.എൽ.എ സമ്മാനദാനം നിർവഹിക്കും.