ഉത്രാടക്കിഴി സമര്‍പ്പിക്കൽ ചടങ്ങ്

Thursday 04 September 2025 12:12 AM IST

കയ്പമംഗലം: എടത്തിരുത്തി ചാഴൂർ കോവിലകത്ത് ഉത്രാടക്കിഴി സമർപ്പിക്കൽ ചടങ്ങ് നടന്നു. എടത്തിരുത്തി ചാഴൂർ കോവിലകം സരസ്വതി തമ്പുരാട്ടി, മനോരമ തമ്പുരാട്ടി എന്നിവർക്കാണ് തഹസിൽദാർ ശ്രീനിവാസൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ ഗോപകുമാർ, ഹൻസാ, ഫിലോമിന, വില്ലേജ് ഓഫീസർ ബാലകൃഷ്ണൻ തുടങ്ങിയവർ നേരിട്ടെത്തി ഉത്രാടക്കിഴി നൽകിയത്.

കൊച്ചി രാജകുടുംബത്തിലെ സ്ത്രീകൾക്ക് ഓണക്കാലത്ത് പുതുവസ്ത്രം വാങ്ങുന്നതിനാണ് ഉത്രാടക്കിഴി നൽകുന്നത്. സ്വാതന്ത്ര്യാനന്തരം സംസ്ഥാന സർക്കാർ തുടങ്ങിവെച്ചതാണ് ഉത്രാടക്കിഴി ആചാരം. രാജഭരണം അവസാനിക്കുമ്പോഴുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ സർക്കാർ ട്രഷറിയിൽ നിക്ഷേപിച്ച തുകയുടെ പലിശയാണ് ഉത്രാടക്കിഴിയായി കോവിലകത്തെ അവകാശികൾക്ക് നൽകി വരുന്നത്.