നാളെ തിരുവോണം, നാട്ടിൻപുറങ്ങളിലും ഇൻസ്റ്റന്റ് സദ്യയെത്തും

Thursday 04 September 2025 12:13 AM IST

തൃശൂർ : അത്തം മുതലേ സദ്യവട്ടത്തിന് ഒരുക്കങ്ങൾ തുടങ്ങുന്ന പഴയ തിരുവോണക്കാലം മാറി, ഇപ്പോൾ തിരുവോണദിവസം ഇൻസ്റ്റന്റ് സദ്യ പാഴ്‌സലായി എത്തുന്ന കാത്തിരിപ്പിലാണ് പല മലയാളികളും. മുൻപൊക്കെ നഗരപ്രദേശങ്ങളിലായിരുന്നു ഇൻസ്റ്റന്റ് ഓണസദ്യയെങ്കിൽ ഇപ്പോൾ നാട്ടിൻപുറങ്ങളിലും വ്യാപകമായി. ഓണത്തിന് ഭക്ഷണശാലകളിൽ നിന്നെത്തുന്ന ഓണസദ്യ കിറ്റ് എല്ലാവർക്കും പ്രിയങ്കരമായി. ഫ്‌ളാറ്റുകളുടെ എണ്ണം വർദ്ധിച്ചതോടെ, അഞ്ചുപേരുടെ ഓണസദ്യ കിറ്റിനും ഡിമാൻഡേറി.

കുടിവെള്ളമുൾപ്പെടെയെത്തും

ഓർഡറനുസരിച്ച് കുടിവെള്ളമുൾപ്പെടെ എല്ലാം വീട്ടിലെത്തും. അഞ്ചുപേരുടെ കിറ്റിന് 1,500 മുതൽ 4,000 വരെയാണ് വില. പുളിയിഞ്ചി, നാരങ്ങ, കാളൻ, അവിയൽ, ഓലൻ, പച്ചടി, എരിശേരി, സാമ്പാർ, രസം, മോര്, കായ വറവ്, ശർക്കര വരട്ടി, പപ്പടം, ചോറ്, പാലട പ്രഥമൻ (1 ലിറ്റർ) പഴംപ്രഥമൻ (അര ലിറ്റർ) എന്നിങ്ങനെയാണ് അഞ്ചുപേർക്ക് നൽകുന്നത്. കറികളുടെ എണ്ണത്തിനനുസരിച്ച് തുകയും കൂടും. അഞ്ചുപേർക്ക് 1.25 കിലോ ചോറാണ്. ഒരോ കാറ്ററിംഗ് സ്ഥാപനത്തിലും നൂറുകണക്കിന് പേർക്കാണ് സദ്യയൊരുക്കുന്നത്. വിതരണം രാവിലെ പത്തോടെ അവസാനിപ്പിക്കും.

കറികളുടെ വില കിലോയിൽ

പുളിയിഞ്ചി - 400

വടുകപുളി അച്ചാർ - 300

കാളൻ - 420

അവിയൽ ?350

കായവറവ് -560

ശർക്കര വരട്ടി - 580

പൈനാപ്പിൾ പച്ചടി - 350

സാമ്പാർ - 150 ലിറ്റർ

പാലട പ്രഥമൻ - 200, ലിറ്റർ

പരിപ്പ് പ്രഥമൻ - 210

പഴംപ്രഥമൻ - 240

( നഗരങ്ങളിൽ വിലയിൽ മാറ്റമുണ്ടാകാം)