ത്രിദിന ഓണം ക്യാമ്പ് ഓളം

Thursday 04 September 2025 3:54 AM IST

തിരുവനന്തപുരം: കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ത്രിദിന ഓണം ക്യാമ്പ് 'ഓളം 2025' സംഘടിപ്പിച്ചു.ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സുൽഫിക്കർ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.

പ്ലസ്ടുവിൽ മികച്ച വിജയം കൈവരിച്ച കേഡറ്റുകൾക്ക് മെമ്മന്റോ നൽകി.

എസ്.പി.സിയുടെ കമ്മ്യൂണിറ്റി പ്രോജക്ടായ വേസ്റ്റ് മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായി സ്കൂളിലെ കമ്മ്യൂണിറ്റി പാർക്കിൽ ഉപയോഗശൂന്യമായ ‌ടയർ ഉപയോഗിച്ച് കസേരകൾ നിർമ്മിച്ചു.കേഡറ്റുകൾ മുൻകൈയെടുത്ത് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാർക്ക് ഓണക്കിറ്റും വിതരണം ചെയ്തു. വൺ ഡേ വൺ റുപീ എന്ന പദ്ധതിയുടെ ഭാഗമായി സമാഹരിച്ച തുകയിൽ നിന്ന് സ്കൂളിലെ നിർദ്ധനയായ ഒരു കുട്ടിക്ക് യൂണിഫോമും പുസ്തകങ്ങളും നൽകാനുള്ള തുകയും സമാഹരിച്ചു. ക്യാമ്പിൽ സോപ്പ്,ലോഷൻ,ഹാൻഡ് വാഷ് എന്നിവയുടെ നിർമ്മാണവും പരിശീലിപ്പിച്ചു. ബോധവത്കരണ,ഫയർ ആൻഡ് റെസ്ക്യു,ദുരന്തനിവാരണ ക്ലാസുകൾ എന്നിവ നടന്നു.

സ്കൂൾ പ്രിൻസിപ്പൽ ഗ്രീഷ്മ,എ.ഡി.എൻ.ഒ ഷിബു,സി.പി.ഒമാരായ പ്രദീപ്,കരോളിൻ ജോസഫ്,ജയസേനൻ,ജാസ്മി എന്നിവർ നേതൃത്വം നൽകി.