സാധാരണക്കാർക്ക് ആശ്വാസം: ജി എസ് ടിയിൽ ഇളവ് സെപ്തംബർ 22 മുതൽ,​ മരുന്നുകൾ ഉൾപ്പെടെ 175 ഉത്പന്നങ്ങൾക്ക് വില കുറയും

Thursday 04 September 2025 12:23 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​ പുതുക്കിയ ജി.​എ​സ്.​ടി​ ​സ്ളാ​ബു​ക​ൾ​ സെപ്തംബർ 22 മുതൽ നിലവിൽ വരും.​ ​ നാലിൽ നിന്ന് രണ്ടായാണ് സ്ലാബുകളുട എണ്ണം കുറയുന്നത്. ഇ​തോ​ടെ​ ​എ​ല്ലാ​ ​മ​രു​ന്നു​ക​ളു​ടെ​യും​ ​ജി.​എ​സ്.​ടി​ ​അ​ഞ്ച് ​ശ​ത​മാ​ന​മാ​യി​ ​കു​റ​യും.​ ​നി​ത്യോ​പ​യോ​ഗ​ ​സാ​ധ​ന​ങ്ങ​ളു​ടെ​ ​വി​ല​യും​ ​കു​റ​യും.​ സ്ലാ​ബു​ക​ൾ​ ​കു​റ​യ്‌​ക്ക​ണ​മെ​ന്ന് ​നി​ർ​ദ്ദേ​ശം​ 56​-ാ​മ​ത് ​ജി.​എ​സ്.​ടി​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​അം​ഗീ​ക​രി​ച്ച​താ​യി​ ​കേ​ന്ദ്ര​ധ​ന​മ​ന്ത്രി​ ​നി​ർ​മ്മ​ല​ ​സീ​താ​രാ​മ​ൻ​ ​അ​റി​യി​ച്ചു.​ ​

12​ ​ശ​ത​മാ​നം​ ​ജി.​എ​സ്.​ടി​യു​ള്ള​ 99​ ​ശ​ത​മാ​നം​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും​ ​നി​കു​തി​ ​അ​ഞ്ച് ​ശ​ത​മാ​ന​മാ​യി​ ​കു​റ​യും.​ 28​ ​ശ​ത​മാ​നം​ ​നി​കു​തി​യു​ള്ള​ 90​ ​ശ​ത​മാ​നം​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​നി​കു​തി​ 18​ ​ശ​ത​മാ​ന​മാ​കും.​ ​ആ​ഡം​ബ​ര​ ​ഉ​ത്പ​ന്ന​ങ്ങ​ൾ,​ ​ല​ഹ​രി​ ​വ​സ്‌​തു​ക്ക​ൾ,​ ​പു​ക​യി​ല​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​എ​ന്നി​വ​യ്‌​ക്ക് 40​ ​%​ ​ജി.​എ​സ്.​ടി​ ​ഏ​ർ​പ്പെ​ടു​ത്തും.

പുതിയ പരിഷ്കാരം അനുസരിച്ച് നിരവധി സാധനങ്ങൾക്ക് വില കുറയും. വില കുറയുന്ന ഉത്പന്നങ്ങൾ ഇവയാണ്.

ജി.​എ​സ്.​ടി​ ​ഒ​ഴി​വാ​ക്കി​യവ

1.​ ​വ്യ​ക്തി​ഗ​ത​ ​ആ​രോ​ഗ്യ​ ​ഇ​ൻ​ഷു​റ​ൻ​സ് 2.​ ​പാ​ൽ,​ ​പ​നീ​ർ,​ ​റൊ​ട്ടി,​ ​ച​പ്പാ​ത്തി,​ ​പ​റാ​ത്ത 3.​ ​ജീ​വ​ൻ​ര​ക്ഷാ​ ​മ​രു​ന്നു​കൾ

വി​ല​കു​റ​യു​ന്നവ

1.​ ​ചെ​രു​പ്പ്,​ ​വ​സ്ത്ര​ങ്ങൾ 2.​ ​ഭൂ​രി​ഭാ​ഗം​ ​നി​ത്യോ​പ​യോ​ഗ​ ​സാ​ധ​ന​ങ്ങ​ൾ​ക്കും​ ​വി​ല​ ​കു​റ​യും 3.​ 350​ ​സി.​സി​ ​ബൈ​ക്കു​കൾ

​ 5​ ​ശ​ത​മാ​ന​ത്തി​ലേ​ക്ക് ​വ​ന്നവ

1.​ ​ഭൂ​രി​ഭാ​ഗം​ ​ഭ​ക്ഷ്യ​വ​സ്‌​തു​ക്ക​ളും 2.​ ​സൈ​ക്കിൾ 3.​ ​ക​ര​കൗ​ശ​ല​ ​ഉ​ത്പ​ന്ന​ങ്ങൾ 4.​ ​മാ​ർ​ബി​ൾ,​ ​ഗ്രാ​നെ​റ്റ് 5.​ ​ലെ​തർ

​ 18​%​ലേ​ക്ക് ​എ​ത്തി​യവ

1.​ ​ടി.​വി,​ ​ഫ്രി​ഡ്‌​ജ് 2.​ ​ചെ​റു​കാ​റു​കൾ 3.​ ​സി​മ​ന്റ് 4.​ ​ബ​സ്,​ ​ട്ര​ക്ക്,​ ​ആം​ബു​ല​ൻ​സ്

​ ​ആ​ഢം​ബ​ര​ ​വ​സ്‌​തു​ക്ക​ൾ​ക്ക് 40​%​ ​ജി.​എ​സ്.​ടി

നികുതി കുറയുന്നതോടെ, ആഭ്യന്തര വിപണിയിൽ കൂടുതൽ ഉത്പന്നങ്ങൾ വിറ്റഴിക്കാമെന്നും യു.എസിന്റെ 50% ഇറക്കുമതി തീരുവ സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കാമെന്നും സർക്കാർ കരുതുന്നു. നിലവിൽ 12 ശതമാനം നികുതിക്ക് കീഴിലുള്ള ഏകദേശം 99 ശതമാനം ഇനങ്ങളും 5 ശതമാനത്തിലേക്കും 28 ശതമാനം നികുതി ചുമത്തുന്ന 90 ശതമാനം സാധനങ്ങളും 18 ശതമാനം വിഭാഗത്തിലേക്കും മാറും.