കടകംപള്ളി വക്കീൽ നോട്ടീസ് അയച്ചു
Thursday 04 September 2025 3:20 AM IST
തിരുവനന്തപുരം: തന്നെ അപകീർത്തിപ്പെടുത്തുന്ന പരാതി നൽകിയെന്നാരോപിച്ച് അഡ്വ. എം മുനീറിന് എതിരെ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ വക്കീൽ നോട്ടീസ് അയച്ചു. 15 ദിവസത്തിനുള്ളിൽ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയുകയും ഒരു കോടി രൂപ നഷ്ടരിഹാരം നൽകുകയും വേണമെന്നാണ് അഡ്വ. ശാസ്തമംഗലം അജിത് മുഖേന അയച്ച നോട്ടീസിലെ ആവശ്യം.