ദേശഭക്തിഗാനങ്ങളെ വിവാദം ആക്കേണ്ടതില്ല:ബി.ജെ.പി.
Thursday 04 September 2025 3:24 AM IST
തിരുവനന്തപുരം: ആലത്തിയൂർ ഹൈസ്‌കൂളിൽ ആഗസ്റ്റ് 15 ന് ദേശഭക്തിഗാനം പാടിയതിനെ വിവാദമാക്കുന്നതിനു പിന്നിൽ വർഗ്ഗീയ അജൻഡയും രാഷ്ട്രീയ താത്പര്യവുമാണുള്ളതെന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ വി. ഉണ്ണികൃഷ്ണൻ പറഞ്ഞു. നിരവധി കവികൾ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ജനങ്ങളിൽ ദേശഭക്തി പ്രചോദിപ്പിക്കുന്നതിനായി ദേശഭക്തിഗാനങ്ങൾ എഴുതിയിട്ടുണ്ട്. ആലത്തിയൂർ സ്‌കൂളിലെ വിവാദങ്ങൾക്കു പിന്നിലുള്ള രാഷ്ട്രീയ അജൻഡയും വർഗ്ഗീയ അജൻഡയും ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.