മാളവിക പറക്കട്ടെ

Sunday 07 September 2025 3:27 AM IST

'സു​മ​തി​ ​വ​ള​വ് " ​ക​ട​ന്ന് ​മാ​ള​വി​ക​ ​മ​നോ​ജ് ​വീ​ണ്ടും​ ​ത​മി​ഴി​ൽ.​ ​ന​ട​ൻ​ ​ര​വി​ ​മോ​ഹ​ൻ​ ​(​ ​ജ​യം​ ​ര​വി)​ ​നി​ർ​മ്മി​ക്കു​ന്ന​ '​ബ്രോ​ ​കോ​ഡ് "​എ​ന്ന​ ​ആ​ദ്യ​ ​ചി​ത്ര​ത്തി​ൽ​ ​മൂ​ന്നു​ ​നാ​യി​ക​മാ​രി​ൽ​ ​ഒ​രാ​ളാ​യി​ ​മാ​ള​വി​ക.​ ​അ​ർ​ജു​ൻ​ ​അ​ശോ​ക​ൻ​ ​ആ​ണ് മാളവികയുടെ ​നാ​യ​ക​ൻ.​ ​സു​മ​തി​ ​വ​ള​വി​ന്റെ​ ​മി​ക​ച്ച​ ​വി​ജ​യ​ത്തി​നു​ശേ​ഷം​ ​ഇ​രു​വ​രും​ ​നാ​യ​ക​നും​ ​നാ​യി​ക​യു​മാ​യി​ ​എ​ത്തു​ന്നു.​ ​അ​ർ​ജു​ന്റെ​ ​ത​മി​ഴ് ​അ​ര​ങ്ങേ​റ്റ​വു​മാ​ണ്.​പു​ത്ത​ൻ​ ​പ്ര​തീ​ക്ഷ​യി​ൽ​ ​മ​ല​യാ​ള​ത്തി​ലും​ ​ത​മി​ഴി​ലും​ ​തെ​ലു​ങ്കി​ലും​ ​സ​ജീ​വ​മാ​യ​ ​മാ​ള​വി​ക​ ​സം​സാ​രി​ക്കു​ന്നു.

ഏറെ സ​വി​ശേ​ഷ​ത​യു​മാ​യി​ ​എ​ത്തു​ന്ന​ ​ബ്രോ​കോ​ഡി​ൽ​ ​എ​ങ്ങ​നെ​ ​ഭാ​ഗ​മാ​കാ​ൻ​ ​ക​ഴി​ഞ്ഞു? 'സു​മ​തി​ ​വ​ള​വ് " റി​ലീ​സാ​യ​ ​സ​മ​യ​ത്താ​ണ് ​വി​ളി​ ​വ​രു​ന്ന​ത്.​ ​ഒ​രാ​ഴ്ച​ക്ക​കംനാ​യി​ക​യാ​യി​ ​തീ​രു​മാ​നി​ക്കു​ക​യും​ ​ചെ​യ്തു.​ ​അ​ർ​ജു​ൻ​ ​ചേ​ട്ട​ന്റെ​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​സി​നി​മ​ ​എ​ന്ന​ ​നി​ല​യി​ൽ​ 'ബ്രോ ​കോ​ഡ്" ​സ​ന്തോ​ഷം​ ​ത​രു​ന്നു​ണ്ട്.​ ​വ​ലി​യൊ​രു​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി.​ ​​ര​വി​ മോഹൻ,​ ​എ​സ്.​ജെ.​ ​സൂ​ര്യ​ ​എ​ന്നി​വ​രു​ടെ​ ​ഒ​പ്പം​ ​ആ​ദ്യ​മാ​യി​ ​സി​നി​മ​ ​ചെ​യ്യു​ന്ന​തി​ന്റെ​ ​സ​ന്തോ​ഷം​ ​വ​ള​രെ​ ​വ​ലു​താ​ണ് .​മ​ല​യാ​ള​ത്തി​നേ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​അ​റി​യ​പ്പെ​ടു​ന്ന​ത് ​ത​മി​ഴി​ൽ​ ​ആ​ണ്.​ ​അ​തു​കൊ​ണ്ടാ​യി​രി​ക്കും​ ​ത​മി​ഴി​ൽ​ ​നി​ന്ന് ​കൂ​ടു​ത​ൽ​ ​അ​വ​സ​രം​ ​ല​ഭി​ക്കു​ന്ന​ത്.

സി​നി​മ​യി​ൽ​ ​വ​ര​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​വും​ ​ഇ​ഷ്ട​വും​ ​എ​പ്പോ​ഴാ​ണ് ​തോ​ന്നി​ ​തു​ട​ങ്ങു​ന്ന​ത്? മേ​ലാ​റ്റൂ​ർ​ ​ആ​ണ് ​നാ​ട്. ​പ​ത്താം​ ​ക്ലാ​സി​ൽ​ ​പ​ഠി​ക്കു​മ്പോൾ ഓ​ഡി​ഷ​ൻ​ ​കാ​ൾ​ ​ക​ണ്ടു​ ​അ​മ്മ​ ​അയച്ചു.​ ​ആ​ദ്യ​ത്തെ​ ​ര​ണ്ടു​ ​റൗ​ണ്ട് ​ക​ഴി​യു​ന്ന​തു​വ​രെ​ ​വീ​ട്ടിൽ ആ​രും​ ​അ​റി​ഞ്ഞി​ല്ല.​ ​അ​മ്മ​യു​ടെ​ ​ആ​ഗ്ര​ഹ​ത്തി​ന് ​ ​'പ്ര​കാ​ശ​ൻ​ ​പ​റ​ക്ക​ട്ടെ​ "​സി​നി​മ​യു​ടെ​ ​ഓ​ഡി​ഷ​ന് കോഴിക്കോട് ​പോ​യി.​ ​അ​വി​ടെ​ ​അ​വ​ർ​ ​സീ​ൻ​ ​ചെ​യ്യാ​ൻ​ തന്നു.​ ​ര​ണ്ടു​മാ​സം​ ​ക​ഴി​ഞ്ഞ് ആ​ക്ടിം​ഗ് ​ക്ലാ​സി​നെ​ ​വി​ളി​ച്ചു.​ ​പോ​യ​പ്പോ​ൾ​ ​ആ​ണ് ​അ​റി​യു​ന്ന​ത് ​അ​ടു​ത്ത​ ​ദി​വ​സം​ ​ഷൂ​ട്ട് ​തു​ട​ങ്ങു​ന്നു​ ​എ​ന്ന്.​ ​മാ​ത്യു​ ​തോ​മ​സി​ന്റെ​ ​നാ​യി​ക​യാ​യി​ ​ഞാ​നാ​ണ് ​എ​ന്നും.​ ​സി​നി​മ​യി​ലേ​ക്കു​ള്ള​ ​വ​ര​വി​ന് സം​വി​ധാ​യ​ക​ൻ​ ​ഷ​ഹ​ദി​ക്ക​യോ​ട് ​ആ​ണ് ​ക​ട​പ്പാ​ട്.

അ​ഭി​ന​യി​ച്ച​ ​ശേ​ഷം​ ​എ​ന്താ​ണ് സി​നി​മ? സി​നി​മ​യി​ൽ​ ​വ​രാ​ൻ​ ​ക​ഴി​യു​ന്നത് ​ ​ഭാ​ഗ്യ​മാ​ണ്.​ ​ഇ​ഷ്ട​മാ​ണ് സി​നി​മ . പ്ര​ത്യേ​കി​ച്ചു​ ​ഒ​ന്നും​ ​മു​ൻ​കൂ​ട്ടി​ ​തീ​രു​മാ​നി​ച്ച​ല്ല ഒ​രു​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​കു​ക​ .​ ​എ​ല്ലാ​ ​സി​നി​മ​യു​ടെ​യും​ ​പി​ന്നിൽ ​ന​ല്ലൊ​രു​ ​ടീം​ ​ഉ​ണ്ടാ​കും​ ​അ​വ​രു​ടെ​ ​അ​ടു​ത്തെ​ത്ത​മ്പോ​ൾ​ ​ആ​ ​മൂ​ഡി​ലേ​ക്ക് ​എ​ത്തും.​ ​തി​ര​ക്ക​ഥ​ ​വാ​യി​ക്കും.​ ​ക്യാ​മ​റ​യു​ടെ മു​ന്നി​ൽ​ ​എ​ത്തു​മ്പോ​ൾ​ ​ക​ഥ​പാ​ത്ര​മാ​യി​ ​മാ​റും.​ ​അ​ല്ലാ​തെ​ ​പ്ര​ത്യേ​കി​ച്ചു​ ​അ​തി​നു​ ​വേ​ണ്ടി​ ​മു​ന്നൊ​രു​ക്കം​ ​ഒ​ന്നും​ ​ചെ​യ്യാ​റി​ല്ല. ന​ല്ല​ ​സൗ​ഹൃ​ദ​ങ്ങ​ൾ​ ​സി​നി​മ​ ​ത​ന്നു.​ ​താ​ല്പ​ര്യം​ ​തോ​ന്നാ​ത്ത​ ​സി​നി​മ​ ​ചെ​യ്യാ​റി​ല്ല.ന​ല്ല​ ​സി​നി​മ​ക​ൾ​ ​കി​ട്ടി​യാ​ൽ​ ​ചെ​യ്യും.

ത​മി​ഴി​ലെ​യുംതെ​ലു​ങ്കി​ലെ​യും യാ​ത്ര​യെ​ ​എ​ങ്ങ​നെ​ ​വി​ല​യി​രു​ത്തു​ന്നു ? 'പ്രകാ​ശ​ൻ​ ​പ​റ​ക്ക​ട്ടെ​ "​ചെ​യ്യു​ന്ന​തു​വ​രെ​ ​സി​നി​മ​ലോ​ക​വു​മാ​യി​ ​യാ​തൊ​രു​ ​ബ​ന്ധ​വും​ ​ഇ​ല്ലാ​യി​രു​ന്നു.​ ​അ​തി​നു​ ​ശേ​ഷം​ ​ത​മി​ഴി​ൽ​ 'ഹ​ബീ​ബി​ "​ചെ​യ്യു​ന്ന​ത്.​ ​പി​ന്നാ​ലെ​ ​'ജോ".​ ​ആ​ദ്യം​ ​റി​ലീ​സ് ​ആ​യ​തും​ ​ആ​ളു​ക​ൾ​ ​അ​റി​ഞ്ഞു​തു​ട​ങ്ങി​യ​തും​ ​ജോ​യി​ലൂ​ടെ​ ​ആ​ണ്.​ ​ഉ​രു​ഗി​ ​എ​ന്ന​ ​പാ​ട്ട് വ​ലിയ പ്ര​ശ​സ്ത​ ​ത​ന്നു.​ ​തെ​ലു​ങ്കി​ൽ​ ​ആ​ദ്യ​ ​സി​നി​മ​ 'ഓ​ഹ് ​ഭാ​മ​ ​അ​യ്യോ​ ​രാ​മ​ "​ജൂ​ലാ​യി​ൽ​ ​ആ​ണ് ​റി​ലീ​സ് ​ചെ​യ്ത​ത്.​ ​അ​ടു​ത്ത​ ​മാ​സം 'ആ​ൺ​ ​പാ​വം​ ​പൊ​ല്ലാ​ത്ത​തു"​ ​റി​ലീ​സ് ​ചെ​യ്യും.​തെ​ലു​ങ്കി​ൽ​ ​ര​ണ്ടു​ ​സി​നി​മ​ക​ൾ​ ​ആ​രം​ഭി​ക്കാ​ൻ​ ​പോ​വു​ന്നു.​ന​ല്ല​ ​സി​നി​മ​യും​ ​ന​ല്ല​ ​ക​ഥാ​പാ​ത്ര​വും​ ​ത​മി​ഴി​ലും​ ​തെ​ലു​ങ്കി​ലും​ ​ല​ഭി​ക്കു​ന്നു.​മ​ല​യാ​ള​ത്തി​ലും​ ​എ​ന്റെ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​എ​നി​ക്ക് ​പ്രി​യ​പ്പെ​ട്ട​താ​ണ്.

സി​നി​മ​ ​ത​ന്നെ​യാ​ണോ​ ​ല​ക്ഷ്യം? ന​ല്ലൊ​രു​ ​ജോ​ലി​യാ​ണ് ​ല​ക്ഷ്യം.​ ​എ​റ​ണാ​കു​ളം​ ​സെ​ന്റ് ​തെ​രേസ​ാസ് ​കോ​ളേ​ജിൽഇ​ന്റീ​രി​യ​ർ​ ​ഡി​സൈ​നിം​ഗ് ​പ​ഠി​ക്കു​ന്നു.സി​നി​മ​ ​എ​ന്ന​തി​ലു​പ​രി​ ​പ​ഠ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​താ​ത്കാ​ലി​ക​മാ​യി​ ​കൊ​ച്ചി​യി​ലേ​ക്ക് ​താ​മ​സംമാ​റി.അ​ച്ഛ​ൻ​ ​മ​നോ​ജ് ​ദാ​മോ​ദ​ർ. സൗ​ദി​യി​ൽ​ ​ആ​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​നാ​ട്ടി​ൽ​ ​ബി​സി​ന​സ് ​ചെ​യ്യു​ന്നു.​അ​മ്മ ​പ്ര​സീ​ത.​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ഡാ​ൻ​സ​റും​ ​അ​ധ്യാ​പി​ക​യു​മാ​ണ്.​അ​മ്മ​യാ​ണ് ​ഗു​രു.​എ​ട്ടാം​ ​ക്ളാ​സ് ​വ​രെ​ ​ഞാ​ൻ​ ​ജി​ദ്ദ​യിൽ ആ​ണ് ​പ​ഠി​ച്ച​ത് . ചേ​ട്ടൻ വി​ഷ്ണു​ .​ ​ബം​ഗ്ളൂ​രു​വി​ൽ​ ​എം.​ബി.​എ​ ​ചെ​യ്യു​ന്നു.​ ​അ​നി​യ​ത്തി​ ​മീ​നാ​ക്ഷി.​ ​മൂ​ന്നാം​ക്ലാ​സി​ൽ​ ​പ​ഠി​ക്കു​ന്നു.