ഹാൽ സെ​പ്തം​ബ​ർ​ 12​ന് ​തി​യേ​റ്റ​റി​ൽ

Sunday 07 September 2025 10:30 AM IST

ഷെ​യ്ൻ​ ​നി​ഗം,​ ​സാ​ക്ഷി​ ​വൈ​ദ്യ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​വീ​ര​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഹാ​ൽ​ ​സെ​പ്തം​ബ​ർ​ 12​ന് ​തി​യേ​റ്റ​റി​ൽ.​ ​മ​ല​യാ​ള​ത്തി​ലും​ ​ത​മി​ഴി​ലു​മാ​യാ​ണ് ​റി​ലീ​സ്.​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​നി​ഷാ​ന്ത് ​സാ​ഗ​ർ,​ ​മ​ധു​പാ​ൽ,​ ​ജോ​യ് ​മാ​ത്യു​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ജെ.​വി.​ജെ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.

വള ലു​ക്മാ​നും​ ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​നും​ ​നാ​യ​ക​ന്മാ​രാ​യി​ ​മു​ഹ​ഷി​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വ​ള​ ​ സെപ്തംബർ 19ന് പ്ര​ദ​ർ​ശ​ന​ത്തി​ന് .​ ​ര​വീ​ണ​ ​ര​വി,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​ശാ​ന്തി​കൃ​ഷ്ണ,​ ​അ​ബു​ ​സ​ലിം,​ ​അ​ർ​ജു​ൻ​ ​രാ​ധാ​കൃ​ഷ്ണ​ൻ.​ ​ശീ​ത​ൾ​ ​ജോ​സ​ഫ്,​ ​ന​വാ​സ് ​വ​ള്ളി​ക്കു​ന്ന്,​ ​ഷാ​ഫി​ ​കൊ​ല്ലം,​ ​ഗോ​കു​ലം​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​പ്ര​ശ​സ്ത​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ഗോ​വി​ന്ദ് ​വ​സ​ന്ത​ ​അ​ഭി​ന​യ​ ​രം​ഗ​ത്തേ​ക്ക് ​ചു​വ​ടു​വ​യ്ക്കു​ന്നു.​ ​ഫെ​യ​ർ​ ​ബെ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.

ക​രം നോ​ബി​ൾ​ ​ബാ​ബു​ ​തോ​മ​സ് ​നാ​യ​ക​നാ​യി​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ക്ഷ​ൻ​ ​ചി​ത്രം​ ​ക​രം​ ​സെ​പ്തം​ബ​ർ​ 25​ന് ​തി​യേ​റ്റ​റി​ൽ. ഓ​ഡ്രി​ ​മി​റി​യം,​ ​രേ​ഷ്മ​ ​സെ​ബാ​സ്റ്റി​ൻ​ ​എ​ന്നി​വ​രാ​ണ് ​നാ​യി​ക​മാ​ർ.​ ​മ​നോ​ജ് ​കെ.​ ​ജ​യ​ൻ,​ ​ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ,​ ​ബാ​ബു​രാ​ജ്,​ ​വി​ഷ്ണു​ ​ജി​ ​വാ​ര്യ​ർ,​ ​ജോ​ണി​ ​ആ​ന്റ​ണി​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​കേ​ര​ള​ ​ബ്ളാ​സ്റ്റേ​ഴ്സ് ​മു​ൻ​ ​കോ​ച്ച് ​ഇ​വാ​ൻ​ ​വു​ ​കോ​ ​മ​നോ​വി​ച്ചും​ ​താ​ര​നി​ര​യി​ലു​ണ്ട്.​ ​മെ​റി​ലാ​ൻ​ഡ് ​ സിനിമാസിന്റെ ബാ​ന​റി​ൽ​ ​വി​ശാ​ഖ് ​സു​ബ്ര​ഹ്മ​ണ്യ​വും​ ​ഹാ​ബി​റ്റ് ​ഒ​ഫ് ​ലൈ​ഫി​ന്റെ​ ​ബാ​ന​റി​ൽ​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​നും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.