അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

Friday 05 September 2025 12:09 AM IST

തൊടുപുഴ: നഗരസഭ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻസിപ്പാലിറ്റിയിലെ 38 വാർഡുകളിലേയും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. മുൻസിപ്പൽ ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, തൊടുപുഴ താലൂക്ക് ഓഫീസ് , തൊടുപുഴ നഗരസഭ പരിധിയിലെ വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിൽ പരിശോധനയ്ക്ക് പ്രദർശിപ്പിച്ചിട്ടുള്ളതായി നഗരസഭ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ അറിയിച്ചു.