അയ്യൻകാളി ജയന്തി ആഘോഷം
അടിമാലി: മഹാത്മ അയ്യൻങ്കാളിയുടെ 162 മത് ജയന്തി ആഘോഷം നാളെ അടിമാലി ,നെടുങ്കണ്ടം ,തൊടുപുഴ കുമളി എന്നിവിടങ്ങളിലായി നടക്കും. നെടുങ്കണ്ടത്ത് മുൻ മന്ത്രി എം.എം മണി, തെടുപുഴയിൽ പി.ജേ ജോസഫ് എം.എൽ. എഅടിമാലിയിൽ അഡ്വ.സി.കെ വിദ്യാ സാഗർ, കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡെയ്സി സെബാസ്റ്റ്യൻ എന്നിവർ ഉദ്ഘാടനം ചെയും .പുഷ്പാർച്ചന,ഘോഷയാത്ര,അനുസ്മരണ സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികളെന്ന് ഭാരവാഹികൾ അറിയിച്ചു. യൂണിയനിലെ വിവിധ -ശാഖകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുക്കുന്ന ഘോഷയാത്ര തെയ്യം കാവടി ചെണ്ടമേളം എന്നിവയോടെ വൈകിട്ട് മുന്നിന് അബലപ്പടി ജങ്ഷനിൽ നിന്നും ആരംഭിക്കും. 5 ന്അനുസ്മരണ സമ്മേളനം അഡ്വ: സി.കെ. വിദ്യാസാഗർ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡൻറ് എം .പി . സുരേഷ് അധ്യക്ഷത വഹിക്കും.അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യാ അനിൽ,അടിമാലി ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എസ് സിയാദ്,എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.കെ പി എം എസ് സംസ്ഥാന കമ്മറ്റി അംഗം കെ.കെ രാജൻ സഭാ സന്ദേശം നൽകും.