ഉദയ വൈ എം എ ലൈബ്രറിയിൽ ഓണാഘോഷം
Friday 05 September 2025 12:51 AM IST
അരിക്കുഴ : ഉദയ വൈ എം എ ലൈബ്രറിയിൽ ഓണോത്സവ് 2025 സംഘടിപ്പിച്ചു. രാവിലെ പൂക്കളം ഒരുക്കുകയും ഉച്ച കഴിഞ്ഞ് 3 മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് ജേക്കബ് ഓണാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം എ .എൻ ദാമോദരൻ നമ്പൂതിരി ഓണസന്ദേശം നൽകി. മാത്യു മത്തായി ഓണസ്മൃതി നടത്തി. തുടർന്ന് ഗാനസന്ധ്യയും പായസ വിതരണവും സംഘടിപ്പിച്ചു. സിന്ധു വി, ബാബു എസ്, മധു കെ വി, കല ദിലീപ്, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അനിൽ എം .കെ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.