മദ്യലഹരിയിൽ വാക്കുതർക്കം, പാലക്കാട് യുവാവിനെ വെട്ടിക്കൊന്നു
Thursday 04 September 2025 3:16 PM IST
പാലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ആനക്കല്ല് സ്വദേശി മണികണ്ഠനാണ് (35) മരിച്ചത്. ആനക്കല്ല് സ്വദേശി ഈശ്വരനാണ് മണികണ്ഠനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. കൊലയ്ക്ക് പിന്നാലെ പ്രതി രക്ഷപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു.
ഇരുവരും തമ്മിലെ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതി മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.