മാവേലിയുമായി ഗൃഹസന്ദർശനം
Thursday 04 September 2025 5:15 PM IST
കാഞ്ഞങ്ങാട്:കൊവ്വൽ സ്റ്റോർ യുവശക്തി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് ചാരിറ്റി ഓണാഘോഷത്തിന്റെ ഭാഗമായി മാവേലിയുമായി ഗൃഹസന്ദർശനം നടത്തി.പുലിവേഷത്തിന്റെയും,ചെണ്ടമേളത്തിന്റെയും ആർപ്പുവിളികളുടെയും അകമ്പടിയിലാണ് ഗൃഹ സന്ദർശനം നടന്നത്. തിരഞ്ഞെടുത്ത വീടുകളിൽ ഓണക്കിറ്റുകൾ നൽകി.ഓണസദ്യക്ക് ആവശ്യമുള്ള അരി,എണ്ണ,വിവിധ ധാന്യങ്ങൾ,പായസം മിക്സ്,ഇല തുടങ്ങിയ 25 ഇനങ്ങളടങ്ങിയ കിറ്റുകളാണ് നൽകിയത്.ക്ലബ്ബ് പ്രസിഡന്റും സേവന പ്രവർത്തകനുമായ സി രഘുവാണ് മാവേലി വേഷം ധരിച്ചത്,അമൽ കൃഷ്ണൻ പുലി വേഷം ധരിച്ചു.ക്ലബ്ബ്‌സെക്രട്ടറി അനീഷ് നയനംകൊവ്വൽ സ്റ്റോർ, ടി.നാരായണൻ, കെ.ഉദയൻ ,പി.സുശാന്ത്, എൻ.ഉണ്ണികൃഷ്ണൻ, പി.കെ. മധനൻ, കെ.വി.വിനു, കെ.സുജിത്ത് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.