കോഴിക്കോട് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്മാർ

Thursday 04 September 2025 5:17 PM IST

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷനും കാസർകോട് ജില്ല റൈഫിൾ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന ഷ്യൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യൻമാരായി.പാലക്കാടും തൃശൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എ.ഡി.ജി.പി എസ്.ശ്രീജിത്ത് ഉദ്ഘാടനം വിജയികൾക്ക് മെഡലുകൾ നൽകി. ജില്ലാ പൊലീസ് മേധാവി വിജയഭാസ്ക്കർ റെഡ്ഡി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.എ.നാസർ സ്വാഗതവും സ്റ്റേറ്റ് റൈഫിൾ അസോസിയേഷൻ സെക്രട്ടറി വി.സി ജെയിംസ് നന്ദിയും പറഞ്ഞു. എ.കെ.ഫൈസൽ,രാജേന്ദ്രകുമാർ,ലക്ഷ്മി കാന്ത് അഭിജിത, എന്നിവർ നേതൃത്വം നൽകി. സെപ്റ്റംബർ 24 മുതൽ 29 വരെ ഡൽഹിയിൽ നടക്കുന്ന ജൂനിയർ വേൾഡ് കപ്പ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ചീഫ് റേഞ്ച് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട മിലൻ ജെയിംസിനെ എ.ഡി.ജി.പി പൊന്നാട അണിയിച്ചു.