കിടപ്പ് രോഗികളെ സന്ദർശിച്ചു
Thursday 04 September 2025 5:19 PM IST
കണിച്ചാർ: ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ സാന്ത്വന സേവന പ്രവർത്തനത്തിന്റെ ഭാഗമായി വായനശാല പ്രവർത്തന പരിധിയിലെ കിടപ്പ് രോഗികളെ സന്ദർശിച്ച് ഓണസമ്മാനം വിതരണം ചെയ്തു. വാർഡ് മെമ്പർ ജിമ്മി അബ്രാഹമിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.എ. ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു.തുടർന്ന് ആശാ വർക്കർ പി.കെ. മിനി അടക്കമുള്ളവരുടെ നേതൃത്വത്തിൽ വായനശാല എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ കിടപ്പ് രോഗികളുടെ വീടുകൾ സന്ദർശിച്ച് ഓണസമ്മാനങ്ങൾ കൈമാറി. വായനശാല എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.കെ.സജി, പി.വി.സെബാസ്റ്റ്യൻ, ഇ.കെ.ഷിജു,പ്രമീള സുരേന്ദ്രൻ, സിജിമോൾ സുരേഷ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.