ഓണക്കിറ്റ് വിതരണം
Thursday 04 September 2025 5:21 PM IST
കാഞ്ഞങ്ങാട്: രാവണീശ്വരം സാമൂഹ്യവിനോദവികസനകലാകേന്ദ്രം രാമഗിരിയുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് ക്ലബ് പരിധിയിലുള്ള വീടുകളിൽ ഓണക്കിറ്റ് വിതരണം നടത്തി. വിതരണോത്ഘാടനം അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ് ക്ലബ്ബിന്റെ ആദ്യകാല മെമ്പർ ഒറവങ്കരയിലെ ഒ.അമ്പുഞ്ഞിക്ക് നൽകി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ഷിബു അദ്ധ്യക്ഷത വഹിച്ചു. സി പി.എം ചിത്താരി ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ.പവിത്രൻ മാസ്റ്റർ, ടി.ശാന്തകുമാരി, എസ്.ശശി, എ.കെ. ജിതിൻ,ബ്രാഞ്ച് സെക്രട്ടറിമാരായ കെ.കുഞ്ഞിരാമൻ കൊട്ടിലങ്ങാട്, ദീപ പ്രവീൺ എന്നിവർ സംസാരിച്ചു.ക്ലബ് സെക്രട്ടറി ഒ.ശ്രീജിത്ത് സ്വാഗതം പറഞ്ഞു.ക്ലബ് കമ്മിറ്റി അംഗങ്ങളും ക്ലബ് മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു.