വി.കെ ബാവയെ അനുമോദിച്ചു

Thursday 04 September 2025 5:25 PM IST

തൃക്കരിപ്പൂർ: ഡൽഹിയിലെ സ്വാതന്ത്ര്യദിന ചടങ്ങിൽ അതിഥിയായി പങ്കെടുക്കാൻ അവസരം ലഭിച്ച തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവക്ക് തൃക്കരിപ്പൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി. ബാങ്ക് കോൺഫറൻസ് ഹാളിൽ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് നൽകിയ അനുമോദനം സഹകരണ സംഘം ഓഡിറ്റ് വിഭാഗം അസിസ്റ്റൻ്റ് ഡയറക്ടർ സി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ സി സേതുമാധവൻ, ബാങ്ക് വൈസ് പ്രസിഡന്റ് എൽ.കെ.യൂസഫ്, ഡയറക്ടർമാരായ എൻ.ഹാജിറാബി, പി.വി.അനിൽകുമാർ, ബാങ്ക് ചീഫ് അക്കൗണ്ടന്റ് കെ.രാജീവൻ എന്നിവർ സംസാരിച്ചു.