വിനോദ വിജ്ഞാന കേന്ദ്രത്തിന് തറക്കല്ലിട്ടു
Thursday 04 September 2025 5:29 PM IST
കേളകം: രാജ്യസഭാംഗം ഡോ.വി.ശിവദാസൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കേളകം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ 55 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന വളയംചാൽ വിനോദ വിജ്ഞാന കേന്ദ്രത്തിന് തറക്കല്ലിട്ടു .വളയംചാലിൽ നടന്ന ചടങ്ങിൽ ഡോ.വി.ശിവദാസൻ എം.പി. തറക്കല്ലിടൽ നടത്തി.കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ പ്രീത ഗംഗാധരൻ, ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമി, പഞ്ചായത്തംഗങ്ങായ ജോണി പാമ്പാടിയിൽ, ലീലാമ്മ ജോണി, മനോഹരൻ മരാടി, ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി ജോൺസൺ, മേരി ഉലഹന്നാൻ,കെ.കെ. റിനീഷ്, ഷാൻ്റി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. ലൈബ്രറി, യോഗ സെന്റർ, മിനി ഹാൾ, കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളോടുകൂടിയതാണ് വിനോദവിജ്ഞാന കേന്ദ്രം.