കെഫോണിനെ പഠിക്കാൻ തമിഴ്നാട് ടാൻഫിനെറ്റ് ടീം
Friday 05 September 2025 3:22 AM IST
തിരുവനന്തപുരം: കെഫോൺ പദ്ധതിയെപ്പറ്റി പഠനം നടത്താൻ തമിഴ്നാട് ഫൈബർ നെറ്റ് കോർപ്പറേഷൻ (ടാൻഫിനെറ്റ്) ടീം കെഫോൺ ഓഫീസുകളിൽ സന്ദർശനം നടത്തി. കെഫോൺ എം.ഡി ഡോ. സന്തോഷ് ബാബു, സി.ടി.ഒ മുരളി കിഷോർ ആർ.എസ്, സി.എസ്.ഒ ബിൽസ്റ്റിൻ ഡി. ജിയോ, ഡി.ജി.എം മധു എം. നായർ തുടങ്ങിയവരുമായി ടാൻഫിനെറ്റ് ടീം ചർച്ച നടത്തി. ടാൻഫിനെറ്റ് സി.ടി.ഒ അജിത്ത് പോൾ, മാർക്കറ്റിംഗ് ഹെഡ് ബാല സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് ടാൻഫിനെറ്റ് ടീം കെഫോൺ സന്ദർശനം നടത്തിയത്. കെഫോൺ പദ്ധതി പ്രാവർത്തികമാക്കിയ രീതി, ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളെ ആകർഷിച്ച പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് വിലയിരുത്തുന്നത്.