തരിശുഭൂമിയെ പൂങ്കാവനമാക്കിയ ബന്ദിപ്പൂകൃഷിയുടെ വിളവെടുപ്പ്
Friday 05 September 2025 8:42 PM IST
ചേർത്തല:സെന്റ് മൈക്കിൾസ് കോളേജിൽ തരിശുഭൂമിയെ പൂങ്കാവനമാക്കിയ ബന്ദിപ്പൂകൃഷിയുടെ വിളവെടുപ്പ് നടത്തി. ഓണത്തിനായ് വിളവെടുക്കുന്ന രീതിയിലാണ് കോളേജിൽ തരിശായിക്കിടന്ന ഭൂമിയിൽ ബന്ദിപ്പൂകൃഷി ആരംഭിച്ചത്. കോളേജ് മാനേജർ ഫാ.ഡോ.സെലസ്റ്റിൻ പുത്തൻപുരയ്ക്കൽ പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സിന്ധു എസ്.നായർ,എൻ.സി.സി ഓഫീസർ ലഫ്റ്റനന്റ് ടി.എബിൻ ആൽബർട്ട്,വെറൈറ്റി ഫാർമർ സുജിത്ത് സ്വാമി എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി. എൻ.സി.സി കേഡറ്റുകളുടെ നേതൃത്വത്തിലായിരുന്നു പൂകൃഷി നടത്തിയത്.എൻ.സി.സി അംഗങ്ങളും വിദ്യാർത്ഥികളും വിളവെടുപ്പിൽ പങ്കെടുത്തു.