പൂന്തോട്ടം സന്ദർശിച്ച് മന്ത്രി പി.പ്രസാദ്
Friday 05 September 2025 1:19 AM IST
മുഹമ്മ: വെറൈറ്റി ഫാർമർ സുജിത്ത് ഒരുക്കിയ അത്തപ്പൂന്തോട്ടത്തിൽ മന്ത്രി പി.പ്രസാദ് എത്തി. പലതരം പൂച്ചെടികൾ കൊണ്ടാണ് അത്തപ്പൂന്തോട്ടം
ഒരുക്കിയിരിക്കുന്നത്. കെ.കെ. കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ , ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈരഞ്ചിത്ത്, പഞ്ചായത്തംഗം ബി.ഇന്ദിര, കൃഷി ഓഫീസർ റോസ്മി ജോർജ് , എസ്.ഡി. അനില, ക്ഷേത്രം ഭാരവാഹി രാജേഷ്, കർഷകൻ സുജിത്ത് കർമ്മസേന കൺവീനർ ജി. ഉദയപ്പൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സുജിത്തിന്റെ മകൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി കാർത്തികയ്ക്കും കൂട്ടുകാർക്കുമാെപ്പം ഓണപ്പാട്ടിന് മന്ത്രി ചുവടുവച്ചു.