ഓണം പച്ചക്കറി സംഭരണ വിപണന മേള
Friday 05 September 2025 1:19 AM IST
ആലപ്പുഴ; നഗരസഭാ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഓണസമൃദ്ധി 2025ന്റെ ഭാഗമായി സംഘടിപ്പിച്ച ഓണം പച്ചക്കറി സംഭരണ വിപണന മേള നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ സ്വകാര്യ ബസ് സ്റ്റാന്റ് അങ്കണത്തിലാണ് ഓണച്ചന്ത.
ചടങ്ങിൽ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.ജി.സതീദേവി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.എസ്.കവിത, എം.ആർ.പ്രേം, പ്രതിപക്ഷ നേതാവ് റീഗോ രാജു, കൗൺസിലർമാരായ ബിന്ദുതോമസ്, ബി.നസീർ, മനീഷ, ഹെലൻ ഫെർണാണ്ടസ്, പ്രജിത, പി.റഹിയാനത്ത്, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.