സമ്പൂർണ്ണ കുടിവെള്ള പദ്ധതി പ്രഖ്യാപനം

Friday 05 September 2025 1:22 AM IST

മുഹമ്മ: കേരള വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തിൽ മുഹമ്മ ഗ്രാമ പഞ്ചായത്തിൽ ജൻ ജീവൻ മിഷൻ " ഹർ ഘർ ജൽ" സമ്പൂർണ്ണ കുടിവെള്ള പദ്ധതി പ്രഖ്യാപനം നടത്തി. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ. ടി.റെജി അദ്ധ്യക്ഷനായി. ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷ പി. എൻ. നസീമ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തംഗങ്ങളായ വിഷ്ണു വി.വട്ടച്ചിറ, കുഞ്ഞുമോൾ ഷാനവാസ്,ഷെജിമോൾ സജീവ് ,വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി.സിന്ധു, അസി.എൻജിനീയർ ജിഷ്ണു എന്നിവർ സംസാരിച്ചു.