താത്കാലിക അദ്ധ്യാപക ഒഴിവ്
Friday 05 September 2025 2:22 AM IST
ചേർത്തല:ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ ചേർത്തലയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എൻജിനീയറിംഗിൽ അസിസ്റ്റന്റ് പ്രൊഫസർ ( കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് ) ഒഴിവുണ്ട്. യോഗ്യത : ഫസ്റ്റ് ക്ലാസ്സോടു കൂടിയ ബി. ടെക്,എം.ടെക്. അസിസ്റ്റന്റ് പ്രൊഫസർ (മാത്സ് )യോഗ്യത : യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യത,അസിസ്റ്റന്റ് പ്രൊഫസർ(എം.സി.എ),യോഗ്യത : ഫസ്റ്റ് ക്ലാസ്സോടു കൂടിയ എം.സി.എ യും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം.താത്പര്യമുള്ളവർ ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുമായി 8ന് രാവിലെ 10ന് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് 9447509581, 9847547127
.