ജ്യോതിഷപരിഷത്ത് പൂർവ്വവിദ്യാർത്ഥി ഓണാഘോഷത്തിന് തുടക്കം
Friday 05 September 2025 12:00 AM IST
തൃശൂർ: കേരള ജ്യോതിഷപരിഷത്ത് പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ഓണാഘോഷത്തിന് തുടക്കം. കേരള ജ്യോതിഷ പരിഷത്ത് കേന്ദ്ര സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ കെ.എ.നാരായണൻ ആമ്പല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ജ്യോതിഷ പരിഷത്ത് പ്രസിഡന്റ് അഡ്വ.എ.യു.രഘുരാമപണിക്കർ ഉദ്ഘാടനം ചെയ്തു. ഓണക്കോടി സമർപ്പിക്കലിൽ ജ്യോതിഷ വിദ്യാ വിശാരദ് കോഴ്‌സിന്റെ വിശിഷ്ടരായ അദ്ധ്യാപകരേയും പരിഷത്ത് പ്രസിഡന്റിനേയും ഓണക്കോടി നൽകി ആദരിച്ചു. പ്രശസ്ത ജ്യോതിഷികളായ ഷൊർണ്ണൂർ ബാലകൃഷ്ണപണിക്കർ, കോലഴിസുരേന്ദ്രപണിക്കർ, ഉണ്ണിരാജൻകുറുപ്പ്, മധു സൂദനൻപീച്ചറക്കൽ, രമേഷ്അന്തിക്കാട്, ശ്രീകുമാർ എസ്.കുറുപ്പ് എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.