ഓണാഘോഷം സംഘടിപ്പിച്ചു
Friday 05 September 2025 1:24 AM IST
അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14-ാം വാർഡ് സി.പി. എം കമ്മിറ്റിയും, മഹിളാ അസോസിയേഷനും ബാലസംഘവും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി .കെ. സി നഗറിൽ) സംഘടിപ്പിച്ച പരിപാടിയിൽ കെ. രഘുനാഥൻ അദ്ധ്യക്ഷനായി. സി.പി. എം ജില്ലാ കമ്മിറ്റിയംഗം എ. ഓമനക്കുട്ടൻ, ഏരിയ സെക്രട്ടറി സി. ഷാംജി, അമ്പലപ്പുഴ കിഴക്ക്, അമ്പലപ്പുഴ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ജി. ഷിബു, പി. അരുൺ കുമാർ, ഏരിയ കമ്മിറ്റിയംഗം പ്രശാന്ത് എസ് കുട്ടി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീജ രതീഷ്, പഞ്ചായത്തംഗം കെ. കവിത, അനുകോയിക്കൽ, ഷാജി, വേണു രാജ് എന്നിവർ സംസാരിച്ചു. അശോകൻ കട്ടക്കുഴി സ്വാഗതം പറഞ്ഞു.