ശ്രീനാരായണ ഗുരുജയന്തി ആഘോഷം:മുന്നൊരുക്കങ്ങളായി

Friday 05 September 2025 11:32 PM IST

കരിമണ്ണൂർ: എസ്.എൻ.ഡി.പി യോഗം കരിമണ്ണൂർ ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരു ജയന്തി 7-ാം തീയതി വിപുലമായി ആഘോഷിക്കും. രാവിലെ 7ന് ഗുരുമന്ദിരത്തിൽ വഴിപാടുകൾ. 8ന് പതാക ഉയർത്തൽ. 10ന് ജയന്തി ഘോഷയാത്ര ഹൈസ്‌കൂൾ കവലയിൽ നിന്നും ഗുരുമന്ദിരത്തിലേക്ക്. 12ന് ജയന്തി സമ്മേളനം. ശാഖാ പ്രസിഡന്റ് സി.എൻ ബാബുവിന്റെ അദ്ധ്യതയിൽ ചേരുന്ന പൊതുസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ കെ.ദീപക് വിശിഷ്ഠാതിഥിയായി പങ്കെടുക്കും. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗീതാ സാബുരാജ് ജയന്തി സന്ദേശം നൽകും. പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി സ്‌കോളർഷിപ്പ് വിതരണ നിർവഹിക്കും. യൂണിയൻ രവിവാരപാഠശാല ചെയർമാൻ ഷൈജു തങ്കപ്പൻ. എംപ്ലോയീസ് ഫോറം പ്രസിഡന്റ് പി.എസ് ജയൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അമൽ ചന്ദ്രൻ, വനിതാ സംഘം പ്രസിഡന്റ് ഷൈല സാജു, കുമാരി സംഘം പ്രസിഡന്റ് ഹരിപ്രിയ ബാബു എന്നിവർ പ്രസംഗിക്കും. ശാഖാ സെക്രട്ടറി വിജയൻ താഴാനി സ്വാഗതവും വൈസ് പ്രസിഡന്റ് സി.വി ബിനു നന്ദിയും പറയും.

മുട്ടം: എസ്.എൻ ഡി.പി യോഗം മുട്ടം ശാഖയിൽ ശ്രീനാരായണഗുരു ജയന്തി വിപുലമായി ആഘോഷിക്കും. ഗുരുദേവ ക്ഷേത്രാങ്കണത്തിൽ രാവിലെ 6ന് നടതുറക്കൽ 8ന് ഗുരുദേവ കൃതികളുടെ പാരായണം 9.30ന് പതാക ഉയർത്തൽ 9.45ന് വിശേഷാൽ ഗുരുപൂജ വൈക്കം ബെന്നി ശാന്തികളുടെയും ഷൈജു ശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിൽ. 10.30 ന് ജയന്തി സന്ദേശം എസ്.എൻ ഡി.പി യോഗം തൊടുപുഴ യൂണിയൻ നേതാക്കൾ പങ്കെടുക്കും. തുടർന്ന് 85 വയസ് മുതലുള്ള ശാഖാ അംഗങ്ങളെ ആദരിക്കൽ, വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം എന്നിവ നടക്കും. വർണശമ്പളമായ ഘോഷയാത്രയും മഹാപ്രസാദമൂട്ടും ഉണ്ടായിരിക്കും. ശാഖയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള കൂപ്പൺ നറുക്കെടുപ്പും നടക്കുമെന്ന് ശാഖാ പ്രസിഡന്റ് സി.കെ ഗോപി, സെക്രട്ടറി എം.എസ് രവി, വൈസ് പ്രസിഡന്റ് പി.കെ വിജയൻ, വനിതാ സംഘം പ്രസിഡന്റ് കൃഷ്ണകുമാരി സുഗതൻ, സെക്രട്ടറി ഉഷാ അജി എന്നിവർ അറിയിച്ചു.

മൂലമറ്റം: മൂലമറ്റം എസ്.എൻ ഡി.പി യോഗം ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 171ാമത് ജയന്തി ആഘോഷം വിപുലമായി നടത്തും. രാവിലെ 7ന് കെ.കെ കുമാരൻ ശാന്തിയുടെ നേതൃത്വത്തിൽ ഗുരുപൂജ ഗുരുപുഷ്പാഞ്ചലി,7.30ന് പതാക ഉയർത്തൽ സാവിത്രി ബാലകൃഷ്ണൻ നിർവഹിക്കും. 10ന് ഘോഷയാത്ര മൂലമറ്റം ഐ.എച്ച്. ഇ.പി ഗ്രൗണ്ടിൽ നിന്നും ആരംഭിക്കും. തുടർന്ന് നടക്കുന്ന ജയന്തിയാഘോഷത്തിൽ തൊടുപുഴ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം എ.ബി സന്തോഷ് ജയന്തി സന്ദേശം നൽകും. ശാഖാ സെക്രട്ടറി എ.ജി വിജയൻ സ്വാഗതം പറയും. തുടർന്ന് അന്നദാനം.

ഓലിക്കാമറ്റം: എസ്.എൻ.ഡി.പി യോഗം ഓലിക്കാമറ്റം ശാഖയുടെ നേതൃത്വത്തിൽ ജയന്തിയാഘോഷം വിപുലമായി നടത്തും. ഗുരുദേവ ക്ഷേത്ര സന്നിധിയിലാണ് ചടങ്ങുകൾ. രാവിലെ 7 മുതൽ ഗുരുപൂജ,ഗുരു പുഷ്പാഞ്ജലി, 9ന് പതാക ഉയർത്തൽ - ശാഖാപ്രസിഡന്റ് എം.ജി ബാബു. തുടർന്ന് സമൂഹപ്രാർത്ഥന ഗുരുദേവ കൃതികളുടെ പാരായണം. 10ന് ജയന്തിഘോഷയാത്ര (ഓലിക്കാമറ്റം താഴത്തെ കവലവരെ) 12ന് ജയന്തി സമ്മേളനം. ശാഖാ പ്രസിഡന്റ് എം.ജി ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം തൊടുപുഴ യൂണിയൻ വൈസ് ചെയർമാൻ ആർ.ബാബുരാജ് ഉദ്ഘാടനം ചെയ്യും. അനുഗ്രഹ പ്രഭാഷണം ബ്രഹ്മശ്രീ മഹാദേവാനന്ദ സ്വാമികൾ (ശിവഗിരിമഠം) യൂണിയൻ കമ്മിറ്റിയംഗം കെ.പി ഷാജി, വനിതാ സംഘം പ്രസിഡന്റ് രേഖ അനീഷ്,സെക്രട്ടറി രഞ്ജിനി അജേഷ്, വൈസ് പ്രസിഡന്റ് ബിന്ദു വിപിൻ,യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.ആർ മഹേഷ്, കുമാരി സംഘം പ്രസിഡന്റ് നന്ദന ഷിജു എന്നിവർ പ്രസംഗിക്കും. ശാഖാ സെക്രട്ടറി എ.കെ ശശി സ്വാഗതവും വൈസ് പ്രസിഡന്റ് അനീഷ് തങ്കപ്പൻ നന്ദിയും പറയും.

കുണിഞ്ഞി: കുണിഞ്ഞി എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ജയന്തി ആഘോഷം യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് അഖിൽ സുഭാഷ് ഉദ്ഘാടനം ചെയ്യും. ശ്രീ ഗുരുദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് ചടങ്ങുകൾ.യൂണിയൻ കമ്മിറ്റിയംഗം നാരായണൻ അരീപ്ലാക്കൽ ജയന്തി സന്ദേശം നൽകും. ശാഖാ വൈസ് പ്രസിഡന്റ് രമേശ് തോട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് സാജു കോലത്തേൽ അദ്ധ്യക്ഷനാകും. സെക്രട്ടറി അജി കോലത്തേൽ സ്വാഗതം പറയും. രാവിലെ മുതൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, ഘോഷയാത്ര തുടങ്ങിയവയും നടക്കും.

കുമളി:ശ്രീനാരായണഗുരു ജയന്തി ആഘോഷമുള്ള ഭാഗമായി കുമളി ശാഖ യോഗത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ വനിതകൾക്കും കുട്ടികൾക്കുമായി കലാകായിക മത്സരങ്ങൾ നടന്നു. ചതയ ദിനം ശാഖയോഗം പ്രസിഡന്റ് പുഷ്‌ക്കരൻ മണ്ണാത്തറയിൽ ശാഖ യോഗം മന്ദിരത്തിലും പീരുമേട് യൂത്തിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ വലിയ കണ്ടത്തുള്ള ശാഖയോഗം വക സ്ഥലത്തും പതാക ഉയർത്തും.രാവിലെ 8.15 ന് സമൂഹപ്രാർത്ഥനയോടെ ആരംഭിക്കുന്ന ചതയ ദിനഘോഷയാത്ര ചെളിമട ഒന്നാം മൈൽ കുമളി ചുറ്റി വൈ.എം.സിയെ ഹാളിൽ അവസാനിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്യുംയോഗത്തിൽ സ്‌കോളർഷിപ്പ് വിതരണം, സഹായധന വിതരണം, വിജയികൾക്കുള്ള സമ്മാനദാന വിതരണം നടത്തുമെന്ന് ശാഖയോഗം സെക്രട്ടറി സജിമോൻ നെടുന്താനത്ത് പറഞ്ഞു.