ആൽബം പ്രകാശനം
Friday 05 September 2025 2:36 AM IST
തിരുവനന്തപുരം: കേണൽ സെക്യൂരിറ്റി സർവീസ് എം.ഡി ഡോ.ജെ.ലോറൻസും പിരാകോട് കെ.രാമചന്ദ്രന്റെയും നേതൃത്വത്തിൽ നിർമ്മിച്ച ആവണി പൂക്കുട എന്ന ഓണപ്പാട്ട് ആൽബം പ്രകാശനം ചെയ്തു.
ചെങ്കൽ മഹേശ്വരം ശിവ പാർവതി ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി,ഗാന്ധി മിത്ര മണ്ഡലം ചെയർമാൻ അഡ്വ.ബി.ജയചന്ദ്രൻ നായർക്കും.സിനിമാ സീരിയൽ താരം വിനീത.ഡി അമലിനും കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.കേരള നാടാർ മഹാജന സംഘം സംസ്ഥാന പ്രസിഡന്റ്
ഡോ.ജെ.ലോറൻസ്,പിരാകോട് ശ്രീനാരായണ ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി കെ.രാമചന്ദ്രൻ,പ്രോഗ്രാം പ്രൊഡ്യൂസർ പ്രദീപ് മരുതത്തൂർ,ബിനുമരുതത്തൂർ,അമരവിള ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു.അനി വേലപ്പൻ രചനയും സംഗീതവും നൽകിയ ആൽബത്തിൽ അജീ ഫീഡ് ഓർക്കസ്ട്രേഷനും,സുധാ ശശിയുമാണ് ശബ്ദം നൽകിയിട്ടുള്ളത്.