ബംഗളൂരുവിൽ മയക്കുമരുന്നുമായി 2 മലയാളികൾ ഉൾപ്പെടെ 6 പേർ പിടിയിൽ

Friday 05 September 2025 12:47 AM IST

ബംഗളൂരു: ബംഗളൂരുവിൽ 21 കോടിയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികൾ ഉൾപ്പെടെ ആറ് പേർ പിടിയിൽ. മലയാളികളായ എ.എം സുഹൈൽ (31), കെ.എസ് സുജിൻ (32), ബംഗളൂരുവിലുള്ള ദമ്പതിമാരായ എം.ഡി. സഹീദ് (29), സുഹ ഫാത്തിമ (29) എന്നിവരും രണ്ട് നൈജീരിയ സ്വദേശികളുമാണ് പിടിയിലായത്. ബംഗളൂരു കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നായി ഇവരെ അറസ്റ്റ് ചെയ്തത്. സുഹൈൽ അന്താരാഷ്ട്ര ലഹരിക്കടത്തലിലെ സുപ്രധാന കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. ദുബായിൽ ജോലിചെയ്തിരുന്ന ഇയാൾ പിന്നീട് ലഹരിക്കടത്തലിലേക്ക് കടക്കുകയായിരുന്നു.