സേതുബന്ധൻ തടിയംപാട് പാലം നിർമ്മാണം ഉടൻ ആരംഭിക്കും :ഡീൻ കുര്യാക്കോസ് എം.പി .
Friday 05 September 2025 11:47 PM IST
ഇടുക്കി :കേന്ദ്രഗവൺമെന്റിന്റെ സേതുബന്ധൻ പദ്ധതിയിൽ പെരിയാറിന് കുറുകെ തടിയംപാട് നിർമ്മിക്കുന്ന പാലത്തിന്റെ കരാർ നടപടികൾ പൂർത്തിയായതായും നിർമ്മാണ ജോലികൾ സെപ്തംബർ രണ്ടാം വാരത്തിൽ ആരംഭിക്കാൻ തീരുമാനിച്ചതായും ഡീൻ കുര്യാക്കോസ് എ.പി അറിയിച്ചു. കോതമംഗലം കേന്ദ്രമായുള്ള വി.കെ.ജെ കൺസ്ട്രക്ഷനാണ് കരാർ നേടിയെടുത്തത് . അവർ ദേശിയപാത അധികൃതരുമായി കരാർ ഒപ്പിട്ടതായും എം.പി അറിയിച്ചു.മരിയാപുരം പഞ്ചായത്തിനേയും തടിയംപാട് ടൌണിൽ ദേശീയപാത 185 മായി ബന്ധിപ്പിക്കുന്ന പാലം ഭാവിയിൽ ദേശീയപാതയുടെ ബൈപ്പാസ് റോഡുമായി ബന്ധിപ്പിക്കുന്നതും പ്രദേശത്തിന്റെ സമഗ്രവികസനത്തിന് ഗതിവേഗം നൽകുന്നതുമാണെന്ന് എം.പി പറഞ്ഞു.