പാതിവില തട്ടിപ്പ് : പ്രതിഷേധ മാർച്ചും പട്ടിണി സമരവും നടത്തി
Friday 05 September 2025 11:16 PM IST
തൊടുപുഴ: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ കോളപ്രയിലുള്ള വീടിന് മുന്നിൽ തട്ടിപ്പിനിരയായവർ പ്രതിഷേധ മാർച്ചും പട്ടിണി സമരവും നടത്തി. പ്രതിഷേധ സമരം വീടിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് തട്ടിപ്പിനിരയായവർ റോഡിൽ ഇലയിട്ട് കുത്തിയിരുന്ന് പ്രതിഷേധം നടത്തുകയും ചെയ്തു. പ്രതിഷേധ സമരത്തിൽ ആക്ഷൻ കൗൺസിൽ ചെയർപേഴ്സൺ ലിസി ബാബു, വൈസ് ചെയർമാൻ സുധീർ പി.എ, രക്ഷാധികാരി അഡ്വ.ബേസിൽ ജോൺ, ട്രഷറർ നൂഹ് മുഹമ്മദ്, ബിന്ദുമോൾ കെ.ജി, അമ്പിളി പ്രസന്നൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു.