തെരുവിന്റെ നീതി നടപ്പാക്കും: ഒ.ജെ. ജെനീഷ്
Thursday 04 September 2025 10:25 PM IST
തൃശൂർ: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ് സുജിത്തിനെ ക്രൂരമായി മർദ്ദിച്ച നടപടിയിൽ നിയമപരമായി നീതി ലഭിച്ചില്ലെങ്കിൽ തെരുവിന്റെ നീതി നടപ്പാക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ. ജെ. ജെനീഷ് പറഞ്ഞു. പ്രബുദ്ധ കേരളമെന്ന് അവകാശപ്പെടുമ്പോഴും മനുഷ്യത്വരഹിതവും പൈശാചികവുമായ മർദ്ദനമാണ് പൊലീസ് സ്റ്റേഷനിൽ സുജിത്തിന് നേരിടേണ്ടി വന്നത്. രണ്ടു വർഷം നീണ്ടു നിന്ന നിയമപോരാട്ടം നടത്തിയാണ് ദൃശ്യങ്ങൾ പുറത്ത് കൊണ്ട് വന്നത്. ജനങ്ങളുടെ കാവൽക്കാർ ആകേണ്ടവർ അവരുടെ അന്തകരാകുന്നത് നവകേരളത്തെ ആശങ്കപ്പെടുത്തുന്നുവെന്നും ഒ.ജെ. ജനീഷ് വ്യക്തമാക്കി.