പ്രതിഭാവം ഓണപ്പതിപ്പ് പ്രകാശനം
Thursday 04 September 2025 10:26 PM IST
തൃശൂർ: പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ പ്രഥമ ഓണപ്പതിപ്പ് കവി പദ്മദാസ് പ്രകാശനം ചെയ്തു. മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ സി. എ. കൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. കവി പ്രസാദ് കാക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തി. എഡിറ്റർ സതീഷ് കളത്തിൽ അദ്ധ്യക്ഷനായി. ചടങ്ങിൽ ചീഫ് അഡ്മിനിസ്‌ട്രേറ്റർ നവിൻകൃഷ്ണ, അസോ. എഡിറ്റർ വിസ്മയ കെ. ജി., മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റർ സാജു പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. സബ് എഡിറ്റർ അഭിതാ സുഭാഷ് സ്വാഗതവും എക്‌സിക്യൂട്ടിവ് എഡിറ്റർ അഖിൽകൃഷ്ണ നന്ദിയും പറഞ്ഞു.