ഉത്രാട നാളിൽ പട്ടിണി സമരം
Thursday 04 September 2025 10:27 PM IST
തൃശൂർ: 105 വർഷം പഴക്കമുള്ള കാത്തലിക് സിറിയൻ ബാങ്കിനെ സംരക്ഷിക്കുക, വ്യവസായതല വേതന പരിഷ്‌കരണം നടപ്പാക്കുക, മുഴുവൻ താത്കാലിക കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, ബാങ്കിന്റെ ജനകീയത പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.എസ്.ബി ബാങ്ക് സമരസഹായസമിതിയുടെ നേതൃത്വത്തിൽ ഉത്രാട നാളിൽ പട്ടിണി സമരം നടത്തി. സി.എസ്.ബി ബാങ്ക് ഹെഡാഫീസിന് മുന്നിൽ ജീവനക്കാരും കുടുംബാംഗങ്ങളും ചേർന്ന് നടത്തിയ പട്ടിണി സമരം കെ. രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യു.പി. ജോസഫ്, കെ.പി. രാജേന്ദ്രൻ, സുന്ദരൻ കുന്നത്തുള്ളി, ടി. നരേന്ദ്രൻ, എസ്.എസ്. അനിൽ, എൻ. സനിൽ ബാബു എന്നിവർ പ്രസംഗിച്ചു.