സി.എ. ഫ്രാൻസിസിന് അവാർഡ്
Thursday 04 September 2025 10:29 PM IST
തൃശൂർ: നാൽപ്പത്തിയഞ്ചു വർഷം അദ്ധ്യാപകൻ, ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ, അക്കാഡമിക് അഡ്മിനിസ്‌ട്രേറ്റർ എന്നീ നിലകളിൽ സേവനം ചെയ്ത തിരൂർ സ്വദേശി സി.എ.ഫ്രാൻസിസിനെ 'ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ്' നൽകി ആദരിച്ചു. സി.ബി.എസ്.ഇ സ്‌കൂൾ പ്രിൻസിപ്പൽമാർ, മുൻ പ്രിൻസിപ്പൽമാർ എന്നിവരടങ്ങുന്ന'ആപ്‌കോസ് ഇന്റർനാഷണൽ 'എന്ന ആഗോള സംഘടയുടെ ആഭ്യമുഖ്യത്തിൽ അങ്കമാലിയിൽ സംഘടിപ്പിച്ച ബെസ്റ്റ് എഡ്യൂക്കേറ്റർ അവാർഡ് 2025 എന്ന പരിപാടിയിലാണ് ആദരിച്ചത്. നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്‌വാൻസ്ഡ് ലീഗൽ സ്റ്റഡീസ് മുൻ വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ.സി.സണ്ണി ഉദ്ഘാടനം ചെയ്തു. സ്റ്റാർസിന്റെ ഗ്ലോബൽ പ്രസിഡന്റാണ് അവാർഡ് ലഭിച്ച സി.എ. ഫ്രാൻസിസ്.