കുഴൂർ വാദിക ഒമ്പതാം നാടക രാവ്

Thursday 04 September 2025 10:29 PM IST

മാള: കൂഴൂർ വാദിക സാംസ്‌കാരിക വേദിയുടെ ഒമ്പതാം നാടക രാവ് സെപ്തംബർ 7 മുതൽ 13 വരെ കുഴൂർ ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 6 ന് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ, ജില്ലാ പഞ്ചായത്ത് അംഗം ശോഭന ഗോകുൽനാഥ് എന്നിവർ പങ്കെടുക്കും. 13ന് വൈകിട്ട് 5ന് മന്ത്രി ആർ. ബിന്ദു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. രാജു ഡേവിസ് പെരേപ്പാടനെ , വി.ആർ. സുനിൽ കുമാർ എം.എൽ.എ. ആദരിക്കും. കണ്ടംകുളത്തി വൈദ്യശാല എം.ഡി. കെ.പി. വിൽസൺ ചികിത്സാ സഹായം വിതരണം ചെയ്യും. ആദിത്യവർമ്മ രാജ പ്രസംഗിക്കും.