അമ്മയുടെ മരണശേഷം ഞങ്ങളെ വേട്ടയാടി: ജാൻവി കപൂർ
അമ്മ ശ്രീദേവിയുടെ മരണശേഷം താനും കുടുംബവും കടുത്ത വെല്ലുവിളി നേരിട്ടുവെന്നു നടി ജാൻവി കപൂർ. ആദ്യ ചിത്രമായ ധഡകിന്റെ പ്രചാരണത്തിനിടെ ചിരിച്ചപ്പോൾ തന്നെ ആളുകൾ വിമർശിച്ചു. അമ്മ മരിച്ചതിൽ തനിക്ക് ഒരു കുഴപ്പമില്ലെന്ന് ചിലർ വിമർശിച്ചു. മിണ്ടാതിരുന്നപ്പോൾ ഞാൻ വികാരരഹിതയാണെന്ന് അവർ കരുതി.
സ്വന്തം അമ്മയെ നഷ്ടപ്പെടുന്നത് രാജ്യത്തെ പകുതിപേർക്ക് ഒരു വിനോദമാകുന്നതിനെക്കുറിച്ച് ഓർത്തുനോക്കുക.ജാൻവിയുടെ വാക്കുകൾ.
'' ഞങ്ങൾ അനുഭവിച്ചത് എന്താണെന്ന് ആർക്കും മനസിലാകില്ല. ഞാനും എന്റെ സഹോദരിയും ഞങ്ങളുടെ തകർച്ച മറ്റുള്ളവരെ കാണിച്ചില്ല. അതുകൊണ്ടുതന്നെ ഞങ്ങളെ ചെളിവാരിയെറിയാമെന്നും ഞങ്ങൾ യഥാർത്ഥമനുഷ്യരല്ലെന്നും ആളുകൾക്ക് തോന്നി. അത് സഹാനുഭൂതിയും സഹതാപവും പൂർണമായും ഇല്ലാതാക്കി. ""ജാൻവിയുടെ വാക്കുകൾ.
2018 ഫെബ്രുവരി 24ന് 54-ാം വയസിൽ ദുബായിലെ ഒരു കുടുംബ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ശ്രീദേവി ഹോട്ടലിലെ ബാത്ത് ടബിൽ മുങ്ങിമരിക്കുകയായിരുന്നു. അതേ വർഷം ജൂലായിലാണ് ജാൻവിയുടെ ആദ്യ ചിത്രമായ ധഡക് റിലീസ് ചെയ്തത്.
അതേസമയം തുഷാർ ജലോട്ടയുടെ സംവിധാനത്തിൽ സിദ്ധാർത്ഥ് മൽഹോത്രയുടെ നായികയായി പരം സുന്ദരി ആണ് ജാൻവി നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം.