കിടുക്കാച്ചി അളിയനായി ജാഫർ ഇടുക്കി

Friday 05 September 2025 2:09 AM IST

ജാഫർ ഇടുക്കിയെ മുഖ്യ കഥാപാത്രമാക്കി കെ .എം ബഷീർ പൊന്നാനി കഥ എഴുതി സംവിധാനം ചെയ്യുന്ന കിടുക്കാച്ചി അളിയൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം ചിറയിൻകീഴ് ആരംഭിച്ചു.കാരക്കുണ്ട് കോളനിയിൽ ഒരു ദിവസം നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. വിജയൻ എന്ന കേന്ദ്ര കഥാപാത്രത്തെ ജാഫർ ഇടുക്കിഅവതരിപ്പിക്കുന്നു.

സുധീർ കരമന,ടോണി,ഉണ്ണിരാജ,സലിംഹസൻ, സുമിൻ,ലത്തീഫ് കുറ്റിപ്പുറം, ഉണ്ണി നായർ, ജലീൽ തിരൂർ, റസാഖ് ഗുരുവായൂർ,സുചിത്ര നായർ,അൻസിബ ഹസൻ, ലക്ഷ്മി പ്രിയ,,കാമറൂൺ,ലത ദാസ്,കുളപ്പുള്ളി ലീല,നിതരാധ, ലക്ഷ്മിഅനിൽ,മായ, നിമ്മി സുനിൽ,സോഫിആന്റണി ബേബി ലാമിയ എന്നിവരാണ് മറ്റ് താരങ്ങൾ.പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു.

എഡിറ്റിംഗ് കപിൽ കൃഷ്ണ.കലാസംവിധാനം സുബൈർ സിന്ദഗി.മേക്കപ്പ് രാജേഷ് രവി. കോസ്റ്റ്യൂം പ്രസാദ് നാരായണൻ.പ്രൊജക്ട് ഡിസൈനർ രാജേഷ് നെയ്യാറ്റിൻകര. പ്രൊഡക്ഷൻ കൺട്രോളർ ഷജിത്ത് തിക്കോടി വർബ സിനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ. രതീഷ് കുമാർ ആണ് നിർമ്മാണം. പി .ആർ .ഒ എം .കെ ഷെജിൻ.