ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി

Friday 05 September 2025 3:36 PM IST

മല്ലപ്പള്ളി: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം ഗൃഹനാഥൻ ജീവനൊടുക്കിയ നിലയിൽ. ഈസ്റ്റ് പോസ്റ്റോഫീസിന് സമീപത്തായിരുന്നു സംഭവം. പുലിയിടശേരിയിൽ രഘുനാഥൻ (62) ഭാര്യ സുധ (55) എന്നിവരെയാണ് രാവിലെ മരിച്ചനിലയിൽ കണ്ടത്. വീടിനുസമീപത്തെ ടോയ്‌ലറ്റിൽ രഘുനാഥനെ തൂങ്ങിമരിച്ചനിലയിലും സുധയെ കുത്തേറ്റ് രക്തംവാർന്ന് മുറ്റത്ത് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

എറണാകുളത്ത് ജോലിചെയ്യുന്ന മകൻ മാതാപിതാക്കളെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ഒരു സുഹൃത്തിനെ അന്വേഷിക്കാനായി പറഞ്ഞുവിട്ടു. ഇയാൾ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്.