എല്ലാവരെയും ഉൾക്കൊള്ളണമെന്ന മഹത്തായ സന്ദേശം, കടലിനക്കരെ ഒരു ഓണം മ്യൂസിക്കൽ വീഡിയോ റിലീസായി

Saturday 06 September 2025 1:48 PM IST

മാനസികമായും ശാരീരികമായും ബൗദ്ധികമായും വെല്ലുവിളികൾ നേരിടുന്നവരെ എല്ലാത്തരം ആഘോഷങ്ങളിലും പങ്കെടുപ്പിക്കണമെന്നും അത് അത്തരക്കാർക്ക് പകരുന്നത് ശ്രേഷ്ഠമായ പ്രോത്സാഹനമാണന്നുമുള്ള ഉദാത്തമായ സന്ദേശം ഉൾക്കൊള്ളുന്ന ഓണം സ്പെഷ്യൽ മ്യൂസിക്കൽ വീഡിയോ "കടലിനക്കരെ ഒരു ഓണം" റിലീസായി.

പ്രേക്ഷകശ്രദ്ധ നേടിയ ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി, റിലീസിനു തയ്യാറായിരിക്കുന്ന ആലി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായിക ഡോ. കൃഷ്ണാ പ്രിയദർശൻ ഗാനരചന, സംഗീതം എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്നു. പ്രശസ്ത നർത്തകിയും നൃത്ത ഗുരുവുമായ സുനിത നോയൽ പ്രധാന വേഷത്തിലെത്തുമ്പോൾ കോമഡി ഉത്സവ് ഫെയിം ഡാൻസർ റിസ മരിയ, സുനിത നോയലിൻ്റെ ശിഷ്യ തെരേസ എന്നിവരും ഒപ്പം സുനിത നോയലിന്റെ നൃത്ത വിദ്യാർത്ഥികളും അഭിനയിക്കുന്നു.

എമിനന്റ് മീഡിയയുടെ ബാനറിൽ നിർമ്മിച്ച മ്യൂസിക്കൽ വീഡിയോയുടെ ഛായാഗ്രഹണം നിർവ്വഹിച്ചത് ആമീറും കോറിയോഗ്രാഫി സുനിത നോയലുമാണ്. ഗാനം ആലപിച്ചത് അർനിറ്റാ വില്യംസ്, പ്രോഗ്രാമിംഗ് - രാമചന്ദ്രൻ ആർ, പ്രൊഡക്ഷൻ കൺട്രോൾ - കളരിക്കൽസ് ബിസിനസ് എസ്റ്റാബ്ളിഷ്മെന്റ് LLC ഷാർജ, ചമയം -സജീന്ദ്രൻ പുത്തൂർ, പിആർഓ - അജയ് തുണ്ടത്തിൽ