തിരുവോണ ബഹിഷ്കരണം

Sunday 07 September 2025 1:02 AM IST

തിരുവനനന്തപുരം:വെളിച്ചെണ്ണ,നിത്യോപയോഗ സാധനങ്ങളുടെയും വില കയറ്റം തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സപ്ളൈകോ എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവോണ ബഹിഷ്കരണ യജ്ഞ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.അഡ്വ.മരുതുംകുഴി സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.വട്ടിയൂർക്കാവ് സദാനന്ദൻ,വർഗീസ്,പി.മുരളീധരൻ,ഈ.എച്ച്.ജോൺസ്,ജോൺസൺ റോച്ച്,പി.ശ്രീകണ്ഠൻ,ഗായകൻ പട്ടം സനിത് എന്നിവർ പങ്കെടുത്തു.എം.ശശിധരൻനായർ അദ്ധ്യക്ഷത വഹിച്ചു.ആക്കുളം മോഹനൻ നന്ദി പറഞ്ഞു.