'സെമികോൺ ഇന്ത്യ 2025 കോൺക്ലേവ്

Sunday 07 September 2025 1:05 AM IST

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സെമികണ്ടക്ടർ കേന്ദ്രമായി സംസ്ഥാനത്തെ ഉയർത്താനുള്ള സാദ്ധ്യതകൾ അവതരിപ്പിച്ച് ന്യൂഡൽഹിയിൽ നടന്ന 'സെമികോൺ ഇന്ത്യ 2025 കോൺക്ലേവിൽ' കേരളത്തിൽ നിന്നുള്ള ഐ.ടി പ്രതിനിധി സംഘം.ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി സ്‌പെഷ്യൽ സെക്രട്ടറി സാംബശിവ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സംസ്ഥാന സർക്കാരിന്റെ ഉന്നത ഐ.ടി വിദഗ്ദ്ധരായ വിഷ്ണു.വി.നായർ,പ്രജീത് പ്രഭാകരൻ,കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ.അലക്സ്, മേക്കർ വില്ലേജ് സി.ഇ.ഒ വെങ്കട്ട് രാഘവേന്ദ്ര എന്നിവർ പങ്കെടുത്തു.ഇന്ത്യ സെമികണ്ടക്ടർ മിഷനും ആഗോള സെമികണ്ടക്ടർ വ്യവസായ സംഘടനയായ സെമിയും ചേർന്നാണ് സെമികോൺ ഇന്ത്യ സംഘടിപ്പിച്ചത്‌.