കടകംപള്ളി ജനശ്രീ മണ്ഡലം സഭ

Sunday 07 September 2025 1:05 AM IST

തിരുവനന്തപുരം: കേരളത്തിലെ ദാരിദ്ര ലഘൂകരണത്തിനായി 19 വർഷത്തിനുമുമ്പ് രൂപീകരിച്ച ജനശ്രീ സുസ്ഥിര വികസന മിഷൻ കേരളത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായി മാറിയിരിക്കുന്നുവെന്ന്

എം.എം. ഹസൻ പറഞ്ഞു. കടകംപള്ളി ജനശ്രീ മണ്ഡലം സഭ നടത്തിയ ഓണാഘോഷവും ഓണക്കോടി വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമ്മോന്റോയും രോഗികൾക്ക് ചികിത്സാ സഹായവും വിതരണം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജനശ്രീ ജില്ലാ ചെയർമാൻ വട്ടപ്പാറ അനിൽകുമാർ, സെക്രട്ടറി നദീറാ സുരേഷ്, മോഹനൻ നായർ എന്നിവർ സംസാരിച്ചു.