പേരൂർക്കട ലയൺസ് ക്ലബ്
Sunday 07 September 2025 1:04 AM IST
തിരുവനന്തപുരം: പേരൂർക്കട ലയൺസ് ക്ലബും ഇന്ദിര നഗർ റസിഡന്റ്സ് അസോസിയേഷൻ വനിതാ സമാജവും സംയുക്തമായി 30ഓളം അദ്ധ്യാപകരെ ആദരിച്ചു.പേരൂർക്കട ലയൺസ് ക്ലബ് പ്രസിഡന്റ് രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.മുൻ എം.പി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ലയൺ ഡിസ്ട്രിക്ട് ഫസ്റ്റ് വൈസ് ഗവർണർ വി.അനിൽകുമാർ, മുൻ ഗവർണർ ഡോക്ടർ സി.രാമകൃഷ്ണൻ നായർ,വാർഡ് കൗൺസിലർ ജമീല ശ്രീധരൻ,റീജിയൺ ചെയർപേഴ്സൺ ജിജി.എം.ജോൺ,സോൺ ചെയർപേഴ്സൺ യോഹൻ തോമസ്,സെക്രട്ടറി ബിന്ദു.പി.എസ്,ട്രഷറർ വിൻസെന്റ്,കെ.കൃഷ്ണ പിള്ള തുടങ്ങിയവർ പങ്കെടുത്തു.