ഹരിത ഓണം ഒന്നിച്ചോണം
Sunday 07 September 2025 12:10 AM IST
വെച്ചൂർ : പഞ്ചായത്ത് അങ്കണത്തിൽ ഹരിത ഓണം ഒന്നിച്ചോണം എന്ന പേരിൽ ഓണാഘോഷം നടന്നു. പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജയകുമാർ,വികസനകാര്യസ്ഥിരം സമിതി ചെയർമാൻ സോജി ജോർജ്, ആരോഗ്യം വിദ്യാഭ്യാസംസ്ഥിരം സമിതി ചെയർമാൻ പി.കെ.മണിലാൽ, അംഗങ്ങളായ ആൻസി തങ്കച്ചൻ, സ്വപ്ന മനോജ്, ബിന്ദു രാജു, ബീന, സഞ്ജയൻ, ശാന്തിനി, എ.ഡി.എസ് സി.ഡി.എസ് അംഗങ്ങൾ, ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ഓണക്കിറ്റ്, ഓണക്കോടി വിതരണം എന്നിവ നടന്നു.