കവിയൂർ റോഡ് പുനർനിർമ്മിക്കണം

Sunday 07 September 2025 12:10 AM IST

ചങ്ങനാശേരി: ചങ്ങനാശേരി കവിയൂർ റോഡിന്റെ നിർമാണത്തിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ജോസഫ് എം പുതുശ്ശേരി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് പായിപ്പാട് മണ്ഡലം കമ്മിറ്റി നാലുകോടി കവലയിൽ നടത്തിയ ജനകീയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജോഷി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. മാത്തുക്കുട്ടി പ്ലാത്താനം ആമുഖ പ്രസംഗം നടത്തി. വി.ജെ ലാലി മുഖ്യപ്രസംഗം നടത്തി. ജോർജ്കുട്ടി മാപ്പിളശ്ശേരി, സിബി ചാമക്കാല, സെബാസ്റ്റ്യൻ സ്രാങ്കൻ, ടോജി കളത്തിപ്പറമ്പിൽ, ജെയിംസ്സ്‌കുട്ടി കിഴക്കേപറമ്പിൽ,ജെസ്സി പുളിമൂട്ടിൽ, ഡാർളി ടെജി, സ്വപ്ന ബിനു, പൊന്നമ്മ, ഉണ്ണി ഉഴത്തിൽ, ജോഷി കൊല്ലാപുരം, ജോസ് അമ്പഴപറമ്പിൽ, ജോസ് തെള്ളിയിൽ എന്നിവർ പങ്കെടുത്തു.