പ്രതിഷേധ പ്രകടനം

Sunday 07 September 2025 12:11 AM IST

കോട്ടയം : എയ്ഡഡ് കോളേജുകളിലെ അനദ്ധ്യാപക ജീവനക്കാരുടെ നിയമനസ്ഥാനക്കയറ്റാവകാശം സർവകലാശാലകളുടെ സ്റ്റാറ്റിറ്റ്യൂട്ടിനും സർക്കാർ ചട്ടങ്ങൾക്കും വിരുദ്ധമായി മറികടക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് കേരള നോൺ ടീച്ചിംഗ് എംപ്ലോയീസ് ഓർഗനൈസേഷൻ (കെ.എൻ.ടി.ഇ.ഒ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറിയും , കേരള സർവകലാശാല സെനറ്റ് അംഗവുമായ വൈ.ഓസ്‌ബോൺ ഉദ്ഘാടനം ചെയ്തു. എം.ജി സെനറ്റ് അംഗം സജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് സി.നൈനാൻ, ബിജി കുഞ്ചാക്കോ, ജയേഷ് രവീന്ദ്രൻ, കെ.കെ ഹരിലാൽ എന്നിവർ പങ്കെടുത്തു.