സർക്കാർ പരാജയം 

Sunday 07 September 2025 12:47 AM IST

കുരിശുംമൂട് : വിലക്കയറ്റത്തെ നേരിടുന്നതിൽ സർക്കാർ പരാജയമാണെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി പറഞ്ഞു. കേരള കോൺഗ്രസ് വാഴപ്പള്ളി മണ്ഡലം കമ്മിറ്റി കുരിശുമ്മൂട്ടിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിനു മൂലയിൽ അദ്ധ്യക്ഷത വഹിച്ചു. മാത്തുകുട്ടി പ്ലാത്താനം മുഖ്യപ്രസംഗം നടത്തി. അഡ്വ.ചെറിയാൻ ചാക്കോ, ജോർജ്കുട്ടി മാപ്പിളശ്ശേരി, മിനി വിജയകുമാർ, കുര്യൻ തൂമ്പുങ്കൽ, സച്ചിൻ സാജൻ ഫ്രാൻസിസ്, ജോസഫ് ചെമ്പകശ്ശേരി, ലിസി പൗവക്കര, ബാബു മൂയപ്പള്ളി, അച്ചാമ്മ മാത്യു, റോസമ്മ ജെയിംസ്, ജിജി മറ്റത്തിൽ, ജിൻസൺ പുല്ലംകുളം, സ്‌കറിയ മറ്റപ്പറമ്പിൽ, ജോസ് മറ്റപ്പറമ്പിൽ, അഡ്വ.വി.ജെ ജോഷി എന്നിവർ പങ്കെടുത്തു.